കാഞ്ഞങ്ങാട്: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പൊതു നിരത്തിലുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ മാറ്റിയതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിക്ക് സ്ഥലം മാറ്റം. നഗരസഭ സെക്രട്ടറി തൃക്കരിപ്പൂര്‍ സ്വദേശി എന്‍ .മനോജിനെയാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ജെ.ഡി.എയിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരു വര്‍ഷമായി കാഞ്ഞങ്ങാട് നഗരസഭയില്‍ സെക്രട്ടറിയായിരുന്നു മനോജ്. ഹൈ ക്കോടതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാഞ്ഞങ്ങാട് ടൗണില്‍ സ്ഥാപിച്ച പത്തോളം സി.പി.എം ജില്ലാ സമ്മേളന ബാനറുകളാണ് മനോജ് മാറ്റിയത്. ഒന്നര വര്‍ഷക്കാലമായി സെക്രട്ടറിയില്ലാതിരുന്ന കാഞ്ഞങ്ങാട്ട് ഒരു വര്‍ഷം മുമ്പാണ് നഗരസഭ സെക്രട്ടറിയായി മനോജ് ചുമതലയേറ്റത്.
നേരത്തെ വാര്‍ഡ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ മനോജ് സി.പി.എമിന് അനുകൂലമായി നില്‍ക്കാത്തതും സി.പി.എമിനെ ചൊടിപ്പിച്ചിരിക്കുകയാണ്. പൊതുയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് സംബന്ധിച്ച് ഹൈ ക്കോടതി ഉത്തരവ് ശക്തമായി നില്‍ക്കുന്നതിനാലാണ് നഗരസഭ സെക്രട്ടറി മനോജ് സി.പി.എം ജില്ലാ സ മ്മേളനപ്രചരണ ബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ ധൈര്യപ്പെട്ടത്.
കാഞ്ഞങ്ങാട് നഗരസഭയില്‍ ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഫയലുകള്‍ കെട്ടികിടക്കുമ്പോള്‍ പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിന് സെക്രട്ടറിയെ സ്ഥലം മാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
