കാഞ്ഞങ്ങാട് റോട്ടറിയുടെ നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് പുല്ലൂര്‍ ഗവ. യു.പി സ്‌കൂള്‍ അധ്യാപകന്‍ എം.വി. രവീന്ദ്രന് സമ്മാനിച്ചു

കാഞ്ഞങ്ങാട് : അധ്യാപന മികവിനുള്ള കാഞ്ഞങ്ങാട് റോട്ടറിയുടെ നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് പുല്ലൂര്‍ ഗവ.യു.പി. സ്‌കൂളിലെ അധ്യാപകന്‍ എം.വി. രവീന്ദ്രന് സമ്മാനിച്ചു. നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി. മോഹന്‍ദാസ് മേനോന്‍ പുരസ്‌കാരദാനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് അഡ്വ. എ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. പുല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം ടി.വി. കരിയന്‍ മുഖ്യാതിഥിയായി. റോട്ടറി അസി.ഗവര്‍ണര്‍ വി.വി. ഹരീഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് വി. ശ്രീജിത്ത്, പ്രഥമാധ്യാപകന്‍ പി. ജനാര്‍ദനന്‍, പി.ടി.എ. പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാജി, മദര്‍ പി.ടി.എ. പ്രസിഡന്റ് കെ. നിഷ , സീനിയര്‍ അസിസ്റ്റന്റ് പി.വി. ശൈലജ, പുരസ്‌കാര ജേതാവ് എം.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!