local news

കൂടക്കാണിയില്‍ വെള്ളക്കുടമുല്ല പൂത്ത് നിറഞ്ഞു; കാണാന്‍ നാട്ടുകാരുടെ തിരക്ക്

കാസര്‍കോട്: കൂടക്കാണിയില്‍ നിര്‍മ്മല രവികുമാറിന്റെ വീട്ടുമുറ്റത്ത് നട്ട വെള്ളക്കുടമുല്ല (ബ്രൈഡല്‍ ബൊക്കെ) നിറയെ പൂത്ത് നില്‍ക്കുന്നത് കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തുന്നു. പന്തല്‍ നിറയെ വെളുത്ത പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന കാഴ്ച കാണാന്‍ രാവിലെ മുതല്‍ തന്നെ നിരവധി പേരാണ് എത്തുന്നത്. പൂക്കളുടെ ഭംഗി ആസ്വദിക്കാനും ഫോട്ടോ എടുക്കാനും എത്തുന്നവരുടെ തിരക്കാണ് വീട്ടുമുറ്റത്ത്. ഡിസംബര്‍ – ജനുവരി മാസങ്ങളിലാണ് ഈ ചെടി ഇങ്ങനെ നിറയെ പൂക്കുന്നത്. വലിയ പരിചരണമൊന്നും വേണ്ടാത്ത ചെടിയാണെങ്കിലും പൂക്കുമ്പോള്‍ കാണാന്‍ അതീവ ഭംഗിയാണെന്ന് നിര്‍മ്മല രവികുമാര്‍ പറഞ്ഞു. കമ്പ് നട്ടാല്‍ പെട്ടെന്ന് പിടിച്ചു കിട്ടുന്ന ഈ ചെടിയുടെ തൈകള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ ഇതിനോടകം എത്തിയതായും വീട്ടുകാര്‍ പറഞ്ഞു.

 

error: Content is protected !!