local news

അനധികൃത പാര്‍ക്കിംഗിന് പൂട്ടിട്ട് റെയില്‍വെ സംരക്ഷണ സേന

നീലേശ്വരം: നീലേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നവീകരിച്ച പണമടച്ചുള്ള പാര്‍ക്കിംഗ് സമ്പ്രദായം ആരംഭിച്ചിട്ടും റെയില്‍വെ മേല്‍പ്പാലം മുതല്‍ റെയില്‍വെ സ്റ്റേഷന്‍ വരെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ കര്‍ശന നടപടിയുമായി റെയില്‍വെ സംരക്ഷണ സേന രംഗത്തെത്തി. ഇന്നലെ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളെ ചങ്ങല ഉപയോഗിച്ച് പൂട്ടിയിടുകയുണ്ടായി.നിയമപ്രകാരമുള്ള പിഴ ഈടാക്കി മാത്രമേ വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുള്ളു. അനധികൃത പാര്‍ക്കിംഗ് ആവര്‍ത്തിച്ചാല്‍ വാഹനം കണ്ടു കെട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് റെയില്‍വെ സംരക്ഷണ സേനയുടെ തീരുമാനം.

error: Content is protected !!