local news

പിണറായി വിജയന്‍ നവംബര്‍ 11-ന് ജില്ലയില്‍

കാസര്‍കോട്: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ I നേതാവുമായ പിണറായി വിജയന്‍ നവംബര്‍ 11-ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30 – ‘സാമൂഹ്യനീതിക്കായി സ്ത്രീശക്തി’ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാതല പരിപാടി ഉദ്ഘാടനം. ഇ.എം.എസ് ഓപ്പണ്‍ ഓഡിറ്റോറിയം, ചെറുവത്തൂര്‍. രാവിലെ 11.30 സി.പി.ഐ.എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം, ചതുരക്കിണര്‍, മടിക്കൈ. വൈകിട്ട് 3 മണി ‘WE ARE IN THE MARCH’ യൂത്ത്-സ്റ്റുഡന്റ് മീറ്റ് ഉദ്ഘാടനം. ആസ്റ്റോ കണ്‍വെന്‍ഷന്‍ സെന്റര്‍, പടന്നക്കാട്. വൈകിട്ട് 4 മണി സി.പി.ഐ.എം ചാലിങ്കാല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടം – കോടിയേരി ഭവന്‍ ഉദ്ഘാടനം.

 

error: Content is protected !!