മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് നൈറ്റ് മാര്‍ച്ച് നടത്തി
കാഞ്ഞങ്ങാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് എസ്.ഐ.ആര് നടപ്പിലാക്കുന്നതിന്റെ മറവില്‍ നടത്തുന്ന വമ്പന്‍ വോട്ട് കൊള്ളക്കെതിരെ, ദേശീയ തലത്തില്‍ ലോക സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി നടത്തി കൊണ്ടിരിക്കുന്ന സമര പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, കാസര്‍കോട് ജില്ല മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നൈറ്റ് മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു.
ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍ നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. റാലിയില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ .കെ . ബാബു അധ്യക്ഷനായി. എസ്.ഐ.ആര് നടപ്പിലാക്കുന്നതിലൂടെ നടക്കുന്ന വോട്ട് ചോരി കൊള്ളയ്ക്ക് കൂട്ടു നില്ക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനീഷ് കുമാര്‍ രാജിവെക്കണമെന്നും ഇന്ത്യയിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കണമെന്നും, അതിലൂടെ രാജ്യത്തെ രക്ഷിക്കണമെന്നും, ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി സി സി ട്രഷറര്‍ ഡോ. കെ.വി.ശശീധരന്, മല്‍സ്യ തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യ ജന: സെക്രട്ടറി ആര്.ഗംഗാധരന്, ഡി സി.സി ജന: സെക്രട്ടറിയും, സംസ്ഥാന ജന: സെക്രട്ടറി വി. ആര്. വിദ്യാസാഗര്‍, കെ. മനോഹരന് , പ്രദീപന് തുരുത്തി, മുത്തല് കണ്ണന്, ശംഭു ബേക്കല്‍, ജി. കവിത,സീനിയര്‍ സീറ്റിസണ്‍ ജില്ലാ പ്രസിഡന്റ് വി.ഗോപി, ബാബു മുത്തല,രാജേഷ് കീഴൂര്‍, സുധീന്ദ്രന്‍ ബി., രാജു മുട്ടത്ത്, ബാബു .കെ.പി, പ്രകാശന് . കെ , വിജയന് എസ്, കുഞ്ഞികൃഷ്ണന് മാടായി,ചന്ദ്രശേഖരന്, എം. കുഞ്ഞികൃഷ്ണന്, അനില്‍ വാഴുന്നോറടി, സീമ കെ,രഞ്ചിഷ കസമ്പ, ശൈലജ ഒ.വി, മുരളി മുട്ടത്ത്, ദാമോധരന് മുട്ടത്ത്, സുരേന്ദ്രന് പി. ദിനേശന് കെ കെ, സെക്കുഞ്ഞി സി എം, മുകുന്തന് കസബ,രാജന് കീഴൂര്‍ എന്നിവര്‍ സംസാരിച്ചു.

