പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില് രണ്ടു ദിവസങ്ങളിലായി നടന്ന തേജസ്വനി സിബിഎസ്ഇ സ്കൂള് കലോത്സവത്തില് 1510 പോയിന്റ് നേടി കാസര്കോട് ചിന്മയ വിദ്യാലയ ഓവറോള് ചാമ്പ്യന്ഷിപ്പ് നേടി. പയ്യന്നൂര് ചിന്മയ വിദ്യാലയ(1101), കാസറകോട് ചൈതന്യ വിദ്യാലയ (747)
രണ്ടും മൂന്നും സ്ഥാനങ്ങള് നേടി.കാറ്റഗറി ഒന്നില് കാസര്കോട് ചൈതന്യ (171), കാസര്കോട് ചിന്മയ(146), പയ്യന്നൂര് ചിന്മയ(121), കാറ്റഗറി 2ല് കാസര്കോട് ചിന്മയ(336), പയ്യന്നൂര് ചിന്മയ(233), കാസര്കോട് ചൈതന്യ(230), ചൈതന്യ, കാറ്റഗറി 3ല് കാസര്കോട് ചിന്മയ(441), പയ്യന്നൂര് ചിന്മയ(320), കാസര്കോട് ചൈതന്യ(304), കാറ്റഗറി 4ല് കാസര്കോട് ചിന്മയ(439), പയ്യന്നുര് ചിന്മയ(359), പയ്യന്നൂര് എടാട്ട് പി ഇ എസ് വിദ്യാലയ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള് നേടി. സമാപന സമ്മേളനം വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. തേജസ്വനി സഹോദയ പ്രസിഡന്റ് സി. ചന്ദ്രന് അധ്യക്ഷനായി. സെക്രട്ടറി ആര്. സീമ, ട്രഷറര് ടി. കെ. പ്രകാശന്,പാലക്കുന്ന് ഇംഗ്ലീഷ് മീഡിയം സ്കൂള് പ്രിന്സിപ്പല് എ. ദിനേശന്,പി ടി എ പ്രസിഡന്റ് അഡ്വ പി സതീശന്, വിദ്യാഭ്യാസ സമിതി ഭാരവാഹികളായ പള്ളം നാരായണന്, എ. ബാലകൃഷ്ണന്, രവീന്ദ്രന് കൊക്കാല്, ശ്രീജ പുരുഷോത്തമന്, വിപിന എന് പാലായി എന്നിവര് പ്രസംഗിച്ചു.
സംസ്ഥാന സഹോദയ കലോത്സവം നവംബര് 12 മുതല് 15 വരെ തൃശ്ശൂര് മാള ഹോളി ഗ്രേസ് അക്കാദമിയില് നടക്കുമെന്ന് തേജസ്വനി ഭാരവാഹികള് അറിയിച്ചു.
തേജസ്വനി സഹോദയ സിബിഎസ്ഇ സ്കൂള് കലോത്സവം : കാസര്കോട് ചിന്മയ ഒവറോള് ചാമ്പ്യന്സ് പയ്യന്നൂര് ചിന്മയ വിദ്യാലയ,കാസര്കോട് ചൈതന്യ വിദ്യാലയ രണ്ടും മൂന്നും സ്ഥാനങ്ങള് നേടി
