ബൈക്കില്‍ കാറിടിച്ച് റോഡില്‍ വീണ യുവാവിന്റെ ദേഹത്ത് മറ്റൊരു കാര്‍ കയറി ഇറങ്ങി; ചികിത്സയിലായിരുന്ന ഉസ്താദ് മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കില്‍ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ  ദേഹത്ത് മറ്റൊരു കാര്‍ കയറി ഇറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉസ്താദ് മരിച്ചു. കാസര്‍കോട് ചാല സ്വദേശിയും ബല്ലാ കടപ്പുറം വലിയപള്ളി ഉസ്താദുമായ സഫ്വാന്‍ ഹുദവി (24) ആണ് ഇന്ന് രാവിലെ 10 മണിയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി അതിഞ്ഞാല്‍ പള്ളിക്ക് സമീപം വെച്ചായിരുന്നു അപകടം. കാസര്‍കോട് നടന്ന എസ്.എസ്.എഫ് സമ്മേളനം കഴിഞ്ഞ് ബല്ലാ കടപ്പുറത്തേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബല്ലാ കടപ്പുറം വലിയപള്ളിയില്‍ ജോലി ചെയ്തു വരികയായിരുന്നു സഫ്വാന്‍ ഹുദവി.

error: Content is protected !!