അജാനൂര്: തകര്ന്ന ചിത്താരി – വാണിയമ്പാറ – അള്ളംങ്കോട് റോഡ് അടിയന്തരമായി റീടാര് ചെയ്ത് യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്നും ഓട്ടോറിക്ഷകള്ക്ക് അജാനൂര് പാര്ക്കിങ് നമ്പര് നല്കുന്ന നടപടി അടിയന്തരമായി പൂര്ത്തീകരിക്കണമെന്നും മാണിക്കോത്ത് – മടിയന് ഓട്ടോ തൊഴിലാളി യൂണിയന് കോ-ഓര്ഡിനേഷന് കമ്മിറ്റി ജനറല് ബോഡി യോഗം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
മാണിക്കോത്ത് മടിയന് മുസ്ലിം ലീഗ് അജാനൂര് പഞ്ചായത്ത് കമ്മിറ്റി ഓഫീസില് നടന്ന യോഗം ഗ്രാമപഞ്ചായത്ത് ഏഴാം വാര്ഡ് മെമ്പര് മുഹമ്മദ് സുലൈമാന് ഉദ്ഘാടനം ചെയ്തു. കോ-ഓര്ഡിനേഷന് കമ്മിറ്റി ചെയര്മാന് അഹമ്മദ് കപ്പണക്കാല് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ കരീം മൈത്രി, ടി. കുഞ്ഞമ്പു മടിയന് എന്നിവര് സംസാരിച്ചു. കണ്വീനര് ഉണ്ണി പാലത്തിങ്കാല് സ്വാഗതവും പ്രവര്ത്തന റിപ്പോര്ട്ടും അവതരിപ്പിച്ചു. ട്രഷറര് രമേശന് മടിയന് നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി ചെയര്മാന് – അഹമ്മദ് കപ്പണക്കാല്, വൈസ് ചെയര്മാന്മാര് – ഭാസ്കരന് കുതിരുമ്മല്, അസീസ് മാണിക്കോത്ത്, കെ.വി. നാരായണന് മടിയന്, കണ്വീനര് – ഉണ്ണി പാലത്തിങ്കാല്, ജോയിന്റ് കണ്വീനര്മാര് – ശ്രീജിത്ത് പയേടത്ത്, എം.എ. മൊയ്തു, അന്സാര് ടി.പി. ചിത്താരി, ട്രഷറര് – രമേശന് മടിയന്, രക്ഷാധികാരികള് – കരീം മൈത്രി, ടി. കുഞ്ഞമ്പു മടിയന്.
