കാഞ്ഞങ്ങാട്: മട്ടന്നൂര്‍ മധുസൂദനന് തങ്ങള്‍ സ്മാരക ഗവ. യു.പി. സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി കെ.കെ. അക്ഷര. കണ്ണൂര്‍ ജില്ലാ ആം റെസ്ലിംഗ് അസോസിയേഷന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ യൂത്ത് ഗേള്‍സ് 50 കിലോ വിഭാഗത്തില്‍ ലെഫ്റ്റ് ആന്‍ഡ് റൈറ്റ് ഹാന്‍ഡ് ഇനങ്ങളിലാണ് അക്ഷര ഒന്നാം സ്ഥാനം നേടിയത്.
പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് മാധ്യമപ്രവര്‍ത്തകനും കരിവെള്ളൂര്‍ പെരിയേരി സ്വദേശിയുമായ രമേശന് പിലിക്കോടിന്റെയും കെ.കെ. ദിവ്യയുടെയും മകളാണ്.
