കാഞ്ഞങ്ങാട്: അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന കാവുങ്കാല്‍ നാരായണന്‍ മാസ്റ്ററുടെ നാമധേയത്തില്‍ അയ്യങ്കാവില്‍ പുതുതായി രൂപീകരിച്ച ഗ്രന്ഥാലയത്തിലേക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ഖാദര്‍ മാങ്ങാട് അദ്ദേഹത്തിന്റെ പുസ്തക സമ്പാദ്യത്തില്‍ നിന്നും നൂറോളം പുസ്തകങ്ങള്‍ വായനശാലയ്ക്ക് വേണ്ടി സംഭാവന ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ബിപി പ്രദീപ്കുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഭാരവാഹിയായസജീവന്‍ വയമ്പ് സന്നിഹിതനായിരുന്നു
