കാസര്‍കോട്: ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറിയായി എം വി രതീഷിനെയും ജില്ലാ പ്രസിഡന്റായി വി ഗിനീഷിനെയും തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ രജീഷ് വെള്ളാട്ട് സംസ്ഥാന സെന്ററില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തത്.
കെ. മഹേഷ് ജില്ലാ ജോയിന്റ് സെക്രട്ടറിയായും ബി. വൈശാഖ് വൈസ് പ്രസിഡന്റായും കെ സനു മോഹനെ സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുത്തു
പ്രതിഷേധ സമരങ്ങള്‍ക്ക് നേരെ കള്ളക്കേസെടുത്തും പോലീസ് ഭീകര കൊണ്ടും അടിച്ചമര്‍ത്താനുള്ള യുഡിഎഫ് ഗവണ്‍മെന്റിന്റെ നിലപാട് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. മന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ പക്ഷപാതപരമായി കേസെടുത്ത് ആര്‍എസ്എസ് വിധേയത്വം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. രാഷ്ട്രീയ പകപോക്കലിനും യുഡിഎഫ് – ആര്‍എസ്എസ് ഡീലിനുമെതിരെ ഒക്ടോബര്‍ 8 ന് വൈകിട്ട് 4.30ന് കാഞ്ഞങ്ങാട് ടൗണില്‍ യുവജന പ്രതിഷേധം സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന യുവജന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒക്ടോബര്‍ 10 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ നൈറ്റ് മാര്‍ച്ചും സംഘടിപ്പിക്കും.
