ലോകത്തെ ധര്‍മത്തിലൂടെ യോജിപ്പിക്കാനുള്ള ബാധ്യത ഭാരതത്തിന് : ചിദാനന്ദപുരി സ്വാമി; ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ചിദാനന്ദപുരി സ്വാമികളുടെ ധര്‍മപ്രഭാഷണ പരമ്പരക്ക് തുടക്കം

പാണത്തൂര്‍ : ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കലഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോകത്തെ ധര്‍മത്തിലൂടെ യോജിപ്പിക്കാനുള്ള ബാധ്യത ഭാരതത്തിനുണ്ടയെന്ന് ചിദാനന്ദപുരി സ്വാമി. ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ചിദാനന്ദപുരി സ്വാമികളുടെ ധര്‍മപ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു സ്വാമിജി. താന്‍ കാരണം, തന്റെ വാക്ക് കാരണം ആര്‍ക്കും ശല്യം ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നതാണ് ധര്‍മം. മൂല്യങ്ങളെ പ്രവര്‍ത്തനങ്ങളിലൂടെ ചിട്ടപ്പെടുത്തുന്നതിലാണ് ധര്‍മം നിലനില്‍ക്കുന്നത്. ജഗത്തിന്റെ നിലനില്‍പ്പിന് കാരണമായതെന്തോ അതാണ് ധര്‍മമെന്ന് സ്വാമിജി കൂട്ടിച്ചേര്‍ത്തു.
റിട്ട. ഗവ. സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് ഐ.എ.എസ് പരമ്പര ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ആര്‍. മോഹനകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാമിജിയെ ബളാംതോട് ടൗണില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മായത്തി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്ര ഭാരവാഹികള്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എന്‍. വിജയകുമാരന്‍ നായര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍മാരായ കെ.പി. അജന്തകുമാര്‍ സ്വാഗതവും കെ.കെ. അശോകന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!