മാവുങ്കാല്‍ : ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുല ജില്ലാ ഒന്നാം ഘട്ട രക്ഷാധികാരി പരിശീലന ശിബിരം നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാ മന്ദിരത്തില്‍ ഒരുക്കിയ പത്യേക സഭാഗൃഹത്തില്‍ നടന്നു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി എന്‍. പി പ്രജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയതു. ജില്ലാ അധ്യക്ഷന്‍ ടി.വി. അശോകന് അധ്യക്ഷം വഹിച്ചു. ജില്ലാ ബാലസമിതി അധ്യക്ഷ ഇ.ആര്യനന്ദ, കാര്യദര്‍ശി എ. ആദിത്യന്, റവന്യു ജില്ല കാര്യദര്‍ശി എന്‍.ടി.വിദ്യാധരന്, ഖജാന്‍ജി . കെ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ നാല് താലൂക്കു കളില്‍ നിന്നായി നൂറ്റിപത്ത് രക്ഷാധികാരിമാര്‍ പങ്കെടുത്തു. സംസ്ഥാനതലത്തില്‍ പരിശീലനം നേടിയ ജില്ലാ പ്രവര്‍ത്തകര്‍ പരിശീലനത്തിന് നേതൃത്വം നല്കി. ഡോ. മാളവിക വിജയന്, സുരേഷ്. പി. പടിഞ്ഞാറെക്കര , പി. അഞ്ജലി , എന്‍. പ്രാര്‍ത്ഥന, പി. രാമചന്ദ്രന്, എം.ശുഷ, സുജാത അയ്യങ്കാവ്, ചന്ദ്രന് കൊട്ടോടി എന്നിവര്‍ വിവിധ വിഷയങ്ങള്‍ എടുത്തു. എം. ബാബു സ്വാഗതവും സത്യന് നെല്ലിത്തറ നന്ദിയും പറഞ്ഞു.
