കാസര്‍കോട്: നേപ്പാളിലെ പൊഖാറയില്‍ നടന്ന സൗത്ത് ഏഷ്യന്‍ മാസ്റ്റേര്‍സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം കൊയ്ത് പള്ളിക്കര പാക്കത്തെ ചന്ദ്രന്‍. 10,000 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ ചന്ദ്രന്‍ 5000 മീറ്ററില്‍ വെള്ളിയും 1500 മീറ്ററില്‍ വെങ്കല മെഡലും നേടി. ഇന്ന് ഉച്ചയോടെയാണ് മ ല്‍സരങ്ങള്‍സമാപിച്ചത്.കായിക പ്രേമികളുടെയും സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായത്തോടെയാണ് ചന്ദ്രന്‍ ട്രാക്കിലിറങ്ങിയത്. തെങ്ങുകയറ്റ തൊഴിലാളിയാണ്. രാജ്യത്തിനും നാടിനും അഭിമാനമായ ചന്ദ്രന് വന്‍വരവേല്‍പ് നല്‍കാനൊരുങ്ങുകയാണ് സുഹൃത്തുക്കള്‍.
