കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വിവിധങ്ങളായ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ് പുതിയ പ്രവര്‍ത്തന വര്‍ഷം ഒരുമാസം പിന്നിടുമ്പോള്‍ നടത്തുന്ന ആറാമത്തെ സേവന പ്രവര്‍ത്തനം ഭിന്നശേഷി കുട്ടികളെ പരിപാലിക്കുന്ന അമ്പലത്തറ സ്നേഹവീട്ടില്‍ നടത്തി. കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമുള്ള സാധനങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ ഫണ്ട് കൈമറി. ലയണ്‍സ് ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി നാസര്‍ കൊളവയല്‍ നിന്ന് സ്നേഹവീട് അധികൃതരായ മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞി കൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് സഹായം സ്വീകരിച്ചു. ഹൊസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ ശ്രീധരന് അധ്യക്ഷനായി. സെക്രട്ടറി പി പ്രദീപന്, ട്രഷറര്‍ പി വി ഗുല്‍സാര്‍, മുന്‍ പ്രസിഡണ്ട് പി കുഞ്ഞമ്പു, അംഗങ്ങളായ സിനോജ് തോമസ്, കെ അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
