കാഞ്ഞങ്ങാട്: കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സന്നദ്ധ സേവന മേഖലയില്‍ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്ന ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ലോക ഡോക്ടേഴ്‌സ് ഡേ യുടെ ഭാഗമായി ആതുര സേവന മേഖലയില്‍ 46 വര്‍ഷമായി സേവനം ചെയ്യുന്ന കാഞ്ഞങ്ങാടിന്റെ ജനകീയനായ അസ്ഥി രോഗ വിദഗ്ധന്‍ ഡോ: എം ആര്‍ നമ്പ്യാരെ ആദരിച്ചു. മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങ് ആനന്ദാശ്രമം ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രഭാകരന്‍ അവതാര്‍ ഉദ്ഘാടനം ചെയ്ത് ആദരവ് നല്‍കി. സെക്രട്ടറി കെ എം പ്രമോദ്, മുന്‍ പ്രസിഡന്റുമാരായ കെ എം മോഹനന്‍, രാജന്‍ മിങ്ങോത്ത്, പി ജയരാജ് നമ്പ്യാര്‍, കെ ശശിധരന്‍ നമ്പ്യാര്‍, ജനാര്‍ദ്ദനന്‍ മേലത്ത്, ഇ ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ വേണുഗോപാലന്‍, ജോ: സെക്രട്ടറി പി. കെ. രാജു എന്നിവര്‍ സംസാരിച്ചു.
