അബൂബക്കര്‍ ഹാജിയുടെ സ്മരണ നിലനിര്‍ത്താന്‍ കാരുണ്യപുരസ്‌കാരം : വിദ്യാഭ്യാസ പുരസ്‌കാരം മെട്രോ ഹാജിയുടെയും മാധ്യമ പുരസ്‌കാരം പി മുഹമ്മദ് കുഞ്ഞി മാഷിന്റെയും സ്മരണയ്ക്ക്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സാമൂഹിക ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ആറ് പതിറ്റാണ്ടിലേറെ കാലം നിറഞ്ഞു നിന്നിരുന്ന അന്തരിച്ച വെല്‍ഫയര്‍ സോസൈറ്റി ചെയര്‍മാന്‍ ടി. അബൂബക്കര്‍ ഹാജിയുടെ സ്മരണയ്ക്കായി സംസ്ഥാനത്തെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് കാരുണ്യ പുരസ്‌കാരം നല്‍കാന്‍ കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫയര്‍ സൊസൈറ്റി യോഗം തീരുമാനിച്ചു. ഇതോടൊപ്പം മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകന് സംഘടന നല്‍കി വരുന്ന മെട്രോ മുഹമ്മദ് ഹാജി സ്മാരക പുരസ്‌കാരവും സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമ പ്രവര്‍ത്തകന് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക പുരസ്‌കാരവും നല്‍കും സെപ്റ്റംബര്‍ ആദ്യവാരം കാഞ്ഞങ്ങാട്ട് പുരസ്‌കാര ദാന സമ്മേളനം നടത്തുവാനും തീരുമാനിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ കാലം സംഘടനയെ നയിച്ച ടി. അബൂബക്കര്‍ ഹാജിയുടെ വേര്‍പാടിനെ തുടര്‍ന്ന് ഒഴിവ് വന്ന ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ ജാമാതാവ് കൂടിയായ മുത്തലിബ് കൂളിയങ്കാലിനെ തെരഞ്ഞെടുത്തു. തായല്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജിയാണ് ചീഫ് പാട്രന്‍ ട്രഷററായി സുറൂര്‍ മൊയ്ദു ഹാജിയെയും തെരഞ്ഞെടുത്തു. ടി റംസാന്‍ (കണ്‍വീനര്‍), ബഷീര്‍ ആറങ്ങാടി ( കോ ഓര്‍ഡിനേറ്റര്‍) എം. ഇബ്രാഹിം, സൗദി അബൂബക്കര്‍ ഹാജി, എം കെ റഷീദ് ( വൈസ് ചെയര്‍മാന്മാര്‍ ) എം കെ ലത്തീഫ്, സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, കെ മുഹമ്മദ് കുഞ്ഞി ഹാജി ( ജോ. കണ്‍വീനര്‍മാര്‍), എ പി അബ്ദുല്‍ കരീം ( ഓഡിറ്റര്‍ ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

 

error: Content is protected !!