തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെ കെ.എസ്. കെ.ടി.യു നീലേശ്വരം പോസ്റ്റോഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

നീലേശ്വരം: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കി വിബിജി റാംജി പദ്ധതി കൊണ്ട് വന്ന് തൊഴിലുറപ്പിനെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന് ശക്തമായ താക്കീതായി കെ.എസ്. കെ.ടി.യു.വിന്റെ നീലേശ്വരം പോസ്റ്റോഫീസ് മാര്‍ച്ച്. സമരം കെ. എസ്.കെ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് വി.പ്രകാശന്‍ അധ്യക്ഷനായി. മടത്തനാട്ട് രാജന്‍, പി.വി. പത്മിനി, കെ.വി.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ.സതീശന്‍ സ്വാഗതം പറഞ്ഞു. നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് കര്‍ഷക തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും അണി ചേര്‍ന്നു. മാര്‍ച്ചിന് ഏരിയാ നേതാക്കളായ പി.വി. പ്രശാന്ത് കുമാര്‍, എന്‍. രാഘവന്‍,വി ശ്രീധരന്‍, എ.ആര്‍. രാജു, കെ പ്രീത, എ.തമ്പാന്‍ നായര്‍,കെ.രവീന്ദ്രന്‍, സുനില്‍ അമ്പാടി, ടി.അനിത,കെ.നാരായണന്‍, വി.വി.രാഘവന്‍, വിനോദ് പന്നിത്തടം, എന്‍. രമണന്‍ എന്നിവര്‍ നേതൃത്വം നല്കി.

 

error: Content is protected !!