ബളാന്തോട്: ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു. ചാമുണ്ഡിക്കുന്ന് സ്വദേശി സജിത്തിനാണ് (37) പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പനത്തടി എന്‍.എസ്.എസ് എസ്റ്റേറ്റിലെ ടാപ്പിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ കാട്ടുപന്നി പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കാലിന്റെ തുടയിലും കൈയ്ക്കും സാരമായി പരിക്കേറ്റ സജിത്തിനെ കോളിച്ചാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ .കെ.കെ വേണുഗോപാല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.പി രാജുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമ ന്ന് വനം വകുപ്പധികൃതര്‍ അറിയിച്ചായി കെ.കെ വേണുഗോപാല്‍ പറഞ്ഞു. കുറേക്കാലമായി പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പന്നി ശല്യം വളരെ രൂക്ഷമാണ്. മേഖലയിലെ പ്ലാന്റേഷന്‍ തോട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ കാട് വെട്ടിത്തെളിക്കാത്തത് പന്നികള്‍ പെറ്റുപെരുകാനും, അവയ്ക്ക് താവളമൊരുക്കാനും സഹായമാകുന്നു. പന്നികളെ വെടിവച്ച് കൊല്ലാന്‍ നിയമമുണ്ടെങ്കിലും പഞ്ചായത്തില്‍ ഇതൊന്നും നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലയെന്ന് നാട്ടുകാര്‍ ആരോപിച്ചു.
