കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ ഉന്നതികളോട് പഞ്ചായത്ത് ഭരണസമിതിക്ക് തൊട്ട് കൂട്ടായ്മക്കെതിരയും മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നെതിരെയും കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ നടത്തി. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ കാല ഭരണസമിതി അംഗീകരിച്ച എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച മിനിഹൈമാസ് ലൈറ്റിന് അനുമതി നിഷേധിച്ച പഞ്ചായത്ത് ഭരണസമിതി. ആദ്യഘട്ടമായ് നാല് ഉന്നതികളിലേക്കാണ് എം പി ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപ വീതം അനുവദിച്ച ഹൈമാസ് ലൈറ്റിന് പഞ്ചായത്ത് ബോര്‍ഡിന്റെ അനുമതിക്കായ് ബ്ലോക്ക് പഞ്ചായത്ത് മുഖേന പഞ്ചായത്തില്‍ എത്തിയ ഓഡര്‍ കഴിഞ്ഞ ഒരു മാസമായ് പൂഴ്ത്തിവെച്ചിട്ട് എം പി ഒഫീസില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശാനുസരണം യു ഡി എഫ് പഞ്ചായത്ത് മെമ്പര്‍മാരും, മുന്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും പഞ്ചായത്ത് സെക്രട്ടറിയുമായ് സംസാരിച്ചതിന്റെയടിസ്ഥാനത്തില്‍ അടുത്ത ബോര്‍ഡ് യോഗത്തില്‍ നിര്‍ബന്ധമായും അജണ്ടയില്‍ ഉള്‍പ്പെടുത്തി അനുമതി നല്കുമെന്ന് ഉറപ്പ് നല്കിയിട്ടും. അജണ്ടയില്‍ ഉള്‍പ്പെടുത്താതെ പഞ്ചായത്തിലെ പട്ടിക വര്‍ഗ ഉന്നതികളോട് പഞ്ചായത്ത് സെക്രട്ടറിയും ,പ്രസിഡന്റും നെറികേട് കാണിച്ച് മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായ് കോണ്‍ഗ്രസ് കൊണ്ട് വന്ന തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്നും തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനം ലഭിക്കാതെ വന്നാല്‍ സമരത്തിന്റെ സ്വഭാവം മാറുമെന്നും കഴിഞ്ഞ ഭരണസമിതിയുടെ തുടര്‍ച്ചയാണ് ഈ ഭരണസമിതിയെന്ന ബോധം ഉള്‍കൊള്ളാതെ എം പിയോടുള്ള രാഷ്ട്രീയ എതിര്‍പ്പ് മൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നിഷേധിച്ചാല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും പഞ്ചായത്ത് മെമ്പര്‍മാരോടൊപ്പം അതിശക്തമായസമരത്തിന് പഞ്ചയത്ത് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അതുകൊണ്ട് കഴിഞ്ഞ ഭരണസമിതി അനുവദിച്ച ഹൈമാസ് ലൈറ്റുകള്‍ക്കും, കലക്ട്രറ്റില്‍ നിന്ന് ടെണ്ടറായ ലൈറ്റുകള്‍ക്ക് എത്രയും പെട്ടെന്ന് അനുമതി നല്കി പണിയാരംഭിക്കണമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണാ സമരം കെ.പി സി സി സെക്രട്ടറി എം അസിനാര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ , യു ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കണ്‍വീനര്‍ സി വി ഭാവനന്‍, നേതാക്കളായ സി ഒ സജി, സി വി ഗോപകുമാര്‍, ദിനേശന്‍ പെരിയങ്ങാനം, കെ പി ബാലകൃഷ്ണന്‍ , സിജോ പി ജോസഫ്,നൗഷാദ് കാളിയാനം, സി വി ബാലകൃഷ്ണന്‍, അജയന്‍ വേളൂര്‍ , ക്ലാരമ്മസെമ്പാസ്റ്റ്യന്‍, ഗീതാ രാമചന്ദ്രന്‍, അശോകന്‍ ആറളം, ബാലഗോപാലന്‍ കാളിയാനം തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ ധര്‍ണയ്ക്ക് മുന്നോടിയായ് പ്രതിഷേധപ്രകടനത്തിനു മേരിക്കുട്ടി മാത്യു,കുഞ്ഞു മാണി,റെജി തോമസ്, ഹമീദ്ദ് കാലിച്ചാമരം, കെ വിജയന്‍, വിജിമോന്‍ കെ.കെ.,ജോണികുന്നാണി , ശോഭന പരപ്പ സിന്ധു വിജയകുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
