കാഞ്ഞങ്ങാട് : പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന ആലംപാടി ഉസ്താദിന്റെ ഭാര്യ കെ.പി മര്‍യം ഹജ്ജുമ്മ (75) പഴയകടപ്പുറം അന്തരിച്ചു.
പിതാവ്: മഞ്ഞനാടി ഉസ്താദ് സി.പി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍. മക്കള്‍: അബ്ദുര്‍റഹ്‌മാന്‍ സഖാഫി, ആഇശ, ഹുസൈന്‍ മുസ്ലിയാര്‍, ഉമര്‍ സഅ്ദി, അബ്ദുല്‍ ഖാദിര്‍. മരുമക്കള്‍: ഇബ്‌റാഹീം മുസ്ലിയാര്‍, ആമിന, സുഹ്‌റ, ഫൗസിയ, സുമയ്യ. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പഴയകടപ്പുറം മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് ഖബ്ര്‍സ്ഥാനില്‍ മറവുചെയ്തു. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും നേതാക്കളും സംബന്ധിച്ചു.
