ചെറുവത്തൂര്‍: ചീമേനിയിലെ ജനകീയ ഡോക്ടര്‍ കാറമേലിലെ ഡോ.എം.മുരളീധരന്(66) അന്തരിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ മുന്‍ സിവില്‍ സര്ജന് ആയിരുന്നു. വര്‍ഷങ്ങളായി ചീമേനിയിലാണ് സേവനം ചെയ്തത്. ചീമേനിക്കാരുടെ പ്രിയപ്പെട്ട ഡോക്ടര്‍ ആയിരുന്നു.ഭൗതിക ശരീരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചീമേനി വ്യാപാരഭവനില്‍ പൊതുദര്‍ശനത്തിന് വക്കും. ആദരസൂചകമായി രാവിലെ 11 മണി മുതല്‍ 1 മണി വരെ ഏകോപന സമിതി ചീമേനി യൂണിറ്റ് ഹര്‍ത്താല്‍ ആചരിക്കും.സംസ്കാരം ഉച്ചയ്ക്ക് ഒന്നിന് കാറമേലിലെ വളപ്പില്‍ നടക്കും. പരേതരായ കെ.വി. കൃഷ്ണന്റെയും മാവിലാ മാധവിയുടെയും മകനാണ്. ഭാര്യ: ദീപ. മക്കള്‍: ഡോ.വൃന്ദ (കിംസ് ശ്രീ ചന്ദ് ആശുപത്രി, കണ്ണൂര്‍ ) ഡോ.സാന്ദ്ര (കെ എം സി ടി മെഡിക്കല്‍ കോളേജ്, കോഴിക്കോട് ) മരുമക്കള്‍ : പ്രവീണ്‍ (ഐടി , ബാംഗ്ലൂര്‍) , ഡോ.അരുണ്‍ ദാസ് (ഇടുക്കി), സഹോദരങ്ങള്‍: മധുസൂദനന് (റിട്ട. സീനിയര്‍ മാനേജര്‍, കെ എസ് എഫ് ഇ ) , മാധവന് ( പ്രൊഫ. സംസ്കൃത യൂണിവേഴ്സിറ്റി, തിരൂര്‍), മനോജ് (മാധവി മെഡിക്കന്സ്, ചീമേനി),മഞ്ജുള (പ്രിന്‍സിപ്പല്‍, ജിവിഎച്ച് എസ് എസ്, കല്ല്യാശേരി , ) പരേതനായ മുകുന്ദന് ( റിട്ട അദ്ധ്യാപകന്, ബിഇഎം എല്‍ പി സ്കൂള്‍,പയ്യന്നൂര്‍)’
ചീമേനിയിലെ ജനകീയ ഡോക്ടര്‍ ഡോ.എം.മുരളീധരന് അന്തരിച്ചു; ആദരസൂചകമായി രാവിലെ 11 മണി മുതല്‍ 1 മണി വരെ ഏകോപന സമിതി ചീമേനി യൂണിറ്റ് ഹര്‍ത്താല്‍
