കാലിക്കടവ് ഫ്രണ്ട്‌സ് ക്ലബ്ബ് 25ാം വാര്‍ഷികാഘോഷം: സമ്മാനവിതരണവും കലാപരിപാടിയും നടന്നു

കാഞ്ഞങ്ങാട്: മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ25 വാര്‍ഷികം ആഘോഷിക്കുന്ന
കാലിക്കടവ് ഫ്രണ്ട്‌സ് ക്ലബ്ബ്.വാര്‍ഷികത്തിന്റെ ഭാഗമായിനടത്തിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്,വിഷുദിനത്തില്‍ നടത്തിയ കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം,വിവിധ കലാപരിപാടികള്‍എന്നിവ നടന്നു.ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടിസിനിമ സീരിയല്‍നടികലാഭവന്‍ നന്ദന ഉദ്ഘാടനം ചെയ്തു.കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ദേശീയ അത്ലറ്റിക്‌സ് മീറ്റ്ചാമ്പ്യന്‍ കെ വി സജിത്ത് നല്‍കി.ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ വിനീത് അധ്യക്ഷത വഹിച്ചു.ക്ലബ്ബ് പ്രസിഡണ്ട്.പി മുരളി,സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍,രതീഷ് കാലിക്കടവ്,വനിതാ വിഭാഗം പ്രസിഡണ്ട് എ കെ ലൈല,കെ ശ്രീധരന്‍,എ കെ ലക്ഷ്മണന്‍,പി ജിഷ്ണു,എം കെ സഞ്ജയ് രാജ്,പി രാഹുല്‍,എം മുരളികൃഷ്ണന്‍ എ.പ്രീജ എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് ജോ: സെക്രട്ടറി പി. വി നന്ദഗോപന്‍സ്വാഗതംപറഞ്ഞു

Spread the love
error: Content is protected !!