മൂസകപ്പ് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 30 ന് തുടങ്ങും

കാഞ്ഞങ്ങാട് : കേരളത്തിലെ പ്രഗല്‍ഭ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഷൂട്ടേഴ്സ് പടന്നയും ആസ്പിയര്‍ സിറ്റി പടന്നക്കാടും സംയുക്തമായി നടത്തുന്ന അഖില കേരള മൂസ കപ്പ് സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 30 മുതല്‍ ദേശീയ പാതയോരത്തുള്ള ഐങ്ങോത്ത് മൈതാനിയില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മൂന്നു ലക്ഷം രൂപ പ്രൈസ് മണിയാണ് നല്‍കുന്നത്. പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡ് ആയ, മൂസ ഹോട്ടല്‍സ് ആണ് പ്രധാന സ് പോണ്‍സര്‍മാര്‍ . അതിനാല്‍ ടൂര്‍ണ്ണമെന്റ് മൂസ കപ്പ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സഫാ ഗ്രൂപ്പ് ദുബായ്, മഡോണ ഗ്യാസ് കാഞ്ഞങ്ങാട്,ദ ടെയിലര്‍ വെഡിംഗ്, പടന്ന, ഗ്രാനൈറ്റ് ഗ്രൂപ്പ് ദുബായ്, എന്നിവരാണ് മുഖ്യ സ്പോണ്‍സര്‍മാരാണ്. കേരള സെവന്‍സിലെ ഇരുപതോളം ടീമുകള്‍ പങ്കെടുക്കും. പ്രമുഖ ടീമുകളായ എസ്സ ഗ്രൂപ്പ്, സൂപ്പര്‍ സ്റ്റുഡി യോ മലപ്പുറം, ലിന്‍ഷ മണ്ണാര്‍ക്കാട്, മെഡിഗാര്‍ഡ് അരീ ക്കോട്, റോയല്‍ ട്രാവല്‍സ്, ഫിഫ മഞ്ചേരി, കെ.എം.ജി മാവൂര്‍, സെബാന്‍ കോട്ടക്കല്‍, അഭിലാഷ് എഫ്.സി കുപ്പത്ത്, എഫ്.സി തൃക്കരിപ്പൂര്‍, യു നൈറ്റിഡ് എഫ്.സി നെല്ലിക്കുത്ത്, റിയല്‍ എഫ്.സി, ഷൂ ട്ടേഴ്സ് പടന്ന, എഫ്.സി കോ ണ്ടോട്ടി, സോക്കര്‍ ഷോര്‍ണ്ണൂര്‍, ഉദയ പറമ്പില്‍ പീടിക എന്നീ ക്ലബ്ബുകള്‍ ടൂര്‍ണ്ണ മെന്റില്‍ കളക്കളത്തിലിറങ്ങും. എല്ലാ ദിവസവും രാത്രി 8.30ന് ആണ് കളികള്‍ ആരംഭിക്കുക. അത്യാധുനിക സൗകര്യം ഉപ യോഗിച്ചാണ് പാസ് സൗകര്യം ടൂര്‍ണ്ണ മെന്റിനായി ഒരുക്കിയിരിക്കുന്നത്.പത്ര സമ്മേളനത്തില്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ സയീദ് ഗുല്‍ഷ, മറ്റ് ഭാരവാഹികളായ മുഹമ്മദ് അഷ്‌കര്‍ അലി, അന്‍സാരി നെക്സ്റ്റല്‍ , അര്‍ഷാദ് പി.കെ, തോമസ് , അബ്ദുല്‍ ജലീല്‍, പി.പി റഹ്‌മാന്‍ എന്നിവര്‍സംബന്ധിച്ചു.

Spread the love
error: Content is protected !!