നോര്‍ത്ത് കോട്ടച്ചേരിയില്‍ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ മൂന്നാംഗ സംഘം അക്രമിച്ചു

കാഞ്ഞങ്ങാട് : തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയയിരുന്ന യുവാവിനെ
മദ്യലഹരിയായിരുന്ന സംഘം അക്രമിച്ചു. പുതിയ കോട്ടയില്‍ താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളി കെ.ഹരീഷ്(25)നെയാണ് കഴിഞ്ഞ ദിവസം രാത്രി നോര്‍ത്ത് കോട്ടച്ചേരി ഇസി ബൈ തുണിക്കടക്ക് സമീപത്തെ പെട്ടികടയില്‍ വെച്ച് മരകമായി അക്രമിച്ചത് .മുട്ട ഓംലൈറ്റിന് ഉപ്പ് കുറവാണയെന്ന് പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന പ്രശോഭ് മുഖത്ത് അടിക്കുകയും അവിനാഷ് ചന്ദ്രന്‍ ഇരുമ്പ് പഞ്ച് കൊണ്ട് തലക്ക് അടിക്കുകയും ബബിത്ത് നെഞ്ചില്‍ ചവിട്ടുകയും ചെയ്തത്. പോലീസ് എത്തിയിട്ടില്ലെങ്കില്‍ തന്നെ കൊല്ലുമായിരുന്നുവെന്ന് ഹരിഷ് ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ ഹോസ്ദുര്‍ഗ് പോലീസ്കേസെടുത്തു.

 

 

Spread the love
error: Content is protected !!