പാക്കത്ത് യു ഡി എഫ് കുടുംബയോഗം ചേര്‍ന്നു: കെ.പി.സി.സി. സംസ്‌ക്കാര സാഹിത് ജില്ലാ വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു

പാക്കം : യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കുന്നതിനായി പാക്കത്ത് 115, 116, 134 ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബയോഗം ചേര്‍ന്നു.കെ.പി.സി.സി. സംസ്‌ക്കാര സാഹിത് ജില്ലാ വൈസ് ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. ബൂത്ത് തിരഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ എച്ചിക്കാട്ട് അധ്യക്ഷനായി. യു.ഡി.എഫ് പളളിക്കര പഞ്ചായത്ത് ചെയര്‍മാന്‍ സിദ്ദീഖ് പള്ളിപ്പുഴ, കണ്‍വീനര്‍ രവീന്ദ്രന്‍ കരിച്ചേരി, എം.രത്‌നാകരന്‍ നമ്പ്യാര്‍, എം.രാധാകൃഷ്ണന്‍ നമ്പ്യാര്‍, ടി.അശോകന്‍ നായര്‍, പി. രാമചന്ദ്രന്‍ നായര്‍, പി.കെ.അമ്പാടി, കുഞ്ഞിക്കണ്ണന്‍ നായര്‍ ആലിന്റടി തുടങ്ങിയവര്‍സംസാരിച്ചു.

Spread the love
error: Content is protected !!