പുതുക്കെ മുച്ചിലോട്ട് പെരുങ്കളിയാട്ടം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം: പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 19 വര്‍ഷത്തിന് ശേഷം നടത്തുന്ന പെരുങ്കളിയാട്ടത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. തന്ത്രിമാരായ കക്കാട്ട് കിഴക്കേയില്ലത്ത് നാരായണ പട്ടേരി, മേക്കാട്ട് ഇല്ലത്ത് കേശവ പട്ടേരി എന്നിവര്‍ ഭദ്രദീപം കൊളുത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരം അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി വി.കൃഷ്ണന്‍, ട്രഷറര്‍ എം.വി.വിജയന്‍ ബജറ്റും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ കെ.വി.ശശികുമാര്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എന്‍. വി.രാജന്‍, കെ.വേണുഗോപാലന്‍ നമ്പ്യാര്‍, ക്ഷേത്രം കോയ്മ മാരായ പാട്ടത്തില്‍ നാരായണന്‍ മാസ്റ്റര്‍, ഐക്കോടന്‍ രാമചന്ദ്രന്‍ നായര്‍, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, രാഷ്ട്രീയ നേതാക്കളായ സന്തോഷ് മോനാച്ച, അഡ്വ.പി.വി.സുരേഷ്, എം. പ്രശാന്ത്, സി.രാധാകൃഷ്ണന്‍, ടി. അസീസ്, സുരേഷ് പുതിയേടത്ത്, നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് കെ.വി.ദിനേശന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ.സതീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 2025 ഫെബ്രുവരി 7 മുതല്‍ 10 വരെയാണ് പെരുങ്കളിയാട്ടം. സമാപന ദിവസം ഒരേ സമയം മുച്ചിലോട്ട് ഭഗവതിയുടെ 2 തിരുമുടികള്‍ ഉയരുന്നുവെന്ന അപൂര്‍വതയും പുതുക്കെ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനുണ്ട്. ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തില്‍ നൂറു കണക്കിനാളുകള്‍ സംബന്ധിച്ചു.
ഭാരവാഹികള്‍:
പാട്ടത്തില്‍ നാരായണന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), ക്ഷേത്രം പ്രസിഡന്റ് കെ.വി.ദിനേശന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), ക്ഷേത്രം സെക്രട്ടറി വി.കൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), ക്ഷേത്രം ട്രഷറര്‍ എം.വി. വിജയന്‍ (ട്രഷറര്‍). 32 സബ് കമ്മിറ്റികളുംരൂപീകരിച്ചു.

Spread the love
error: Content is protected !!