local news

മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാമതെത്തി എം.മീനാക്ഷി

പെരിയ: മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടി ദുര്‍ഗ സ്‌കൂളിന്റെ അഭിമാന താരമായി എം. മീനാക്ഷി.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത പദ്യോച്ചാരണം, ചമ്പു പ്രഭാഷണം, പ്രഭാഷണം എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ മീനാക്ഷി ജനറല്‍ വിഭാഗമായ മലയാള കഥാപ്രസംഗത്തിലും ഒന്നാമതെത്തി. ഗ്രൂപ്പിനങ്ങളായ സംസ്‌കൃത സംഘഗാനത്തിലും വന്ദേമാതരത്തിലും ഒന്നാം സ്ഥാനം നേടിയ ടീമിലും മീനാക്ഷിയുണ്ട്. അച്ഛന്‍ രാജേഷ് മധുരക്കാട് എഴുതി കമ്പോസിങ് ചെയ്ത കഥാപ്രസംഗമാണ് മീനാക്ഷി വേദിയില്‍ അവതരിപ്പിച്ച് സമ്മാനം നേടിയത്.
കഴിഞ്ഞ വര്‍ഷം ചമ്പു പ്രഭാഷണത്തില്‍ സംസ്ഥാനത്ത് എ ഗ്രേഡ് നേടിയിരുന്നു മീനാക്ഷി

 

error: Content is protected !!