local news

എം.ആര്‍.എസ് ഫെസ്റ്റും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു

കാസര്‍കോട്: എംആര്‍എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് സ്‌കില്‍ ഡെവലപ്മെന്റിന്റെ എംആര്‍എസ് ഫെസ്റ്റും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു. അസാപ് കേരള ജില്ലാ കോര്‍ഡിനേറ്റര്‍ വിപിന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എംആര്‍എസ് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ഡോ. മനോജ് വി.എന്‍. അധ്യക്ഷത വഹിച്ചു. കോണ്‍വൊക്കേഷന്‍ ചടങ്ങ് അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ നടന്നു.തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നല്‍കുന്ന എംആര്‍എസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ചടങ്ങില്‍ ശ്രദ്ധേയമായി.

 

error: Content is protected !!