സംസ്ഥാന ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ കാലിച്ചാപൊതിയിലെ നിര്‍മല്‍ ഭാസ്‌കര്‍ അന്തരിച്ചു
മടിക്കൈ: കാലിച്ചാപൊതിയിലെ നിര്‍മല്‍ ഭാസ്‌കര്‍ (29) വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. സംസ്ഥാന ബോഡിബില്‍ഡിംഗ് ചാമ്പ്യനായിരുന്നു. ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ടി. ഭാസ്‌കരന്‍ – എണ്ണപ്പാറ പി.എച്ച്.സിയിലെ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പുഷ്പലത ദമ്പതികളുടെ മകനാണ്. സഹോദരന്‍: നവീന്‍ ഭാസ്‌കര്‍ (ജര്‍മ്മനി). ഭൗതികശരീരം നാളെ രാവിലെ 9 മണിക്ക് കീക്കാംങ്കോട്ട് അഴിക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. 11 മണിക്ക് സംസ്‌കാരം.

