ദേശീയപാത ഓണക്കുന്നില്‍ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു
പയ്യന്നൂര്‍: ദേശീയപാതയില്‍ ഓണക്കുന്നില്‍ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. പെരളം പൊതുവിതരണ കേന്ദ്രത്തിന് സമീപം മുണ്ടച്ചീറ്റയിലെ തെക്കാണ്ടത്തില്‍ ദാമോദരന്‍ (67) ആണ് മരണപ്പെട്ടത്.
ശനി രാത്രി 8.15 ഓടെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: കെ.പി. രജനി (ദിനേശ് ബീഡി, കരിവെള്ളൂര്‍). മക്കള്‍: കെ.പി. ദില്‍ന (സി.പി.ഐ.എം കാറമേല്‍ ബ്രാഞ്ചംഗം, പയ്യന്നൂര്‍ കോ-ഓപ്. റൂറല്‍ ബാങ്ക് അന്നൂര്‍ ബ്രാഞ്ച്), കെ.പി. ദീപക് (ഡി.വൈ.എഫ്.ഐ പെരളം സൗത്ത് വില്ലേജ് ജോ. സെക്രട്ടറി, സി.പി.ഐ.എം മുണ്ടച്ചീറ്റ ബ്രാഞ്ചംഗം).
മരുമകന്‍: വി.കെ. നിഷാദ് (സി.പി.ഐ.എം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം, മുന്‍ പയ്യന്നൂര്‍ നഗരസഭ കൗണ്‍സില്‍ അംഗം). സഹോദരങ്ങള്‍: ടി. ഭാസ്‌കരന്‍ (പുത്തിലോട്ട്), വിജയന്‍ (പാലത്തര), യശോദ (പെരളം), രമ (പെരളം), ഗീത (തടിയംകൊവ്വല്‍), പരേതയായ കാര്‍ത്യായണി.

