local news

കളിവിളക്ക് തെളിഞ്ഞു, അരങ്ങുണര്‍ന്നു: സ്ത്രിശക്തി സമൂഹത്തെ നയിക്കുന്ന കാലം വിദൂരമല്ല:രാജ്മോഹന്‍ നീലേശ്വരം

അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ആതിഥ്യമരുളുന്ന അഖില കേരള നടകോത്സവത്തിന് രാജ്മോഹന്‍ നീലേശ്വരം കളിവിളക്ക് തെളിയിച്ചതോടെ തുടക്കമായി. ഉല്‍ഘാടനചടങ്ങില്‍ പ്രസിഡന്റ് രാജേഷ് സ്‌കറിയ അധ്യക്ഷത വഹിച്ചു. മൂന്നു പതിറ്റാണ്ടിലേറെ സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്നു അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പഞ്ചഗുസ്തി മത്സരത്തില്‍ കേരള ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന ശരത്ത് അമ്പലത്തറ, നാട കോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ ചിത്രകാരന്‍ രതീഷ് കക്കാട്ട് എന്നിവരെ പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. സബിത ആദരിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി സോയ. കെ. കെ.,
കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പി. വന്ദന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നാരായണന്‍ മാടിക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളയ സി.കൃഷ്ണകുമാര്‍, ശ്രീജിത്ത് പറക്കളായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. വി. ജയരാജ് സ്വാഗതവും സുരു കൊമ്പിച്ചടുക്കം നന്ദിയും പറഞ്ഞു.
തുടര്‍ന്ന് അമ്പലത്തറ നാരായണന്റെ വിശുദ്ധ ദിഗംബരം എന്ന എകപത്ര നാടകവും രമേശന്‍ മഡിയന്‍ രചനയും സംവിധാനവും ചെയ്ത് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി വനിതാ വിഭാഗം അവതരിപ്പിച്ച ഇത് ജീവിത പാഠം എന്ന സാമൂഹ്യ സംഗീത നാടകവും അരങ്ങേറി.

error: Content is protected !!