local news

ചാമുണ്ഡികുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം : കലവറ നിറക്കലും ദീപവും തിരിയും എഴുന്നള്ളത്തും നടന്നു

കാഞ്ഞങ്ങാട്: ചാമുണ്ഡികുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 7 പ്രാദേശിക തലങ്ങളില്‍ നിന്നുള്ള കലവറ നിറയ്ക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന തോടുകൂടി
കളിയാട്ട മഹോത്സവത്തിന് തുടക്കമായി. തുടര്‍ന്ന് രാത്രി 8 മണിക്ക് വാരിക്കാട്ട് മഹിഷ മര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നുള്ള ദീപവും തിരിയും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടുകൂടി കളിയാട്ട ഉത്സവ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. 7 പ്രാദേശിക തലങ്ങളിലെ കലാകാരികള്‍ അവതരിപ്പിച്ച കൈകൊട്ടി കളിയും അരങ്ങേറി. തുടര്‍ന്ന് വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റവും തോറ്റവും നടന്നു. ഇന്ന് രാവിലെ മുതല്‍ പൂമാരുതന്‍, ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ അരങ്ങില്‍ എത്തും. വര്‍ണ്ണ ശബളമായ തിരു മുല്‍ക്കാഴ്ച ഘോഷയാത്രയും നടക്കും.കളിയാട്ട മഹോത്സവം ഡിസംബര്‍ ഒന്നിന് സമാപിക്കും.

 

error: Content is protected !!