പഞ്ചായത്ത് നിര്‍ദേശം മറികടന്ന് മരം വലിച്ചു; വീട്ടിയാടി വാര്‍ഡ് മെമ്പറുടെ പരാതിയില്‍ 1.26 ലക്ഷം രൂപയുടെ റോഡ് സംരക്ഷണ നിര്‍മ്മാണ നടപടി കൈകൊണ്ട് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്
ബന്തടുക്ക: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ വീട്ടിയാടി ഒമ്പതാം വാര്‍ഡില്‍ പഞ്ചായത്ത് നിര്‍ദേശം മറികടന്ന് മരം വലിച്ച സംഭവത്തെത്തുടര്‍ന്ന് റോഡിന്റെ അരിക് തകര്‍ന്നതില്‍ വാര്‍ഡ് മെമ്പര്‍ മഹേഷ് ഗോപാല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ച് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്. ഇടുക്കി സ്വദേശിയുടെ ഭാഗത്തുനിന്നുണ്ടായ നടപടിയെ തുടര്‍ന്ന് അമിതഭാരമുള്ള വാഹനം റോഡിലൂടെ കടന്നുപോകുകയും റോഡിന്റെ അരിക് തകരുകയും ചെയ്തു. ഇതോടെ പ്രദേശത്തെ ഗതാഗതത്തിനും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.
തുടര്‍ന്ന് തകര്‍ന്ന റോഡിന്റെ അരിക് സംരക്ഷിക്കുന്നതിനും ഭാവിയില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനുമായി 180 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണ പ്രവൃത്തി പൂര്‍ത്തീകരിച്ചു.
1.26 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമാണ് പ്രവൃത്തി നടപ്പിലാക്കിയത്.

