ഓട്ടന്തുള്ളലില് അഞ്ചാം തവണയും ഒന്നാമനായി അര്ജുന് കൃഷ്ണ
പെരിയ: വേദിയില്‍ ചിലങ്ക കിലുങ്ങുമ്പോള് വിധികര്‍ത്താക്കള്‍ക്ക് മാത്രമല്ല, കാണികള്‍ക്കും അറിയാം വിജയം ആരുടെ കൂടെയാണെന്ന്. ഓട്ടന്തുള്ളലില് അഞ്ച് വര്‍ഷമായി ആ വിധി മാറിയിട്ടില്ല. ഇത്തവണയും ഒന്നാം സ്ഥാനം എം. അര്ജുന് കൃഷ്ണയ്ക്ക് തന്നെ. ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓട്ടന്‍തുള്ളലിലാണ് അര്ജുന് കൃഷ്ണ വീണ്ടും ഒന്നാമനായത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഈ നേട്ടം. ഇതോടെ ഒന്നര പതിറ്റാണ്ടിലേറെ നീളുന്ന ഒരു കുടുംബത്തിന്റെ വിജയചരിത്രം വീണ്ടും ശ്രദ്ധേയമാകുന്നു.
അര്‍ജുന്റെ അമ്മ രേണുക കാഞ്ഞങ്ങാടിന്റെ സഹോദരന് രാജഗോപാലന്റെ മകള്‍ കെ. അമൃത തുടര്‍ച്ചയായി നാല് വര്‍ഷം ഓട്ടന്തുള്ളലില് ഒന്നാം സ്ഥാനം നേടിയിരുന്നു. അമ്മയുടെ മറ്റൊരു സഹോദരി രജനിചന്ദ്രബാനുവിന്റെ മക്കളായ ഭാവന ചന്ദ്രനും അക്ഷയ് ചന്ദ്രനും പഠനകാലത്ത് ഓട്ടന്തുള്ളലില് ഒന്നാം സ്ഥാനം നേടി മികവ് തെളിയിച്ചവരാണ്. തലമുറകളിലൂടെ കൈമാറിയ കലാപാരമ്പര്യവും കഠിനാധ്വാനവുമാണ് ഈ കുടുംബത്തിന്റെ കരുത്ത്. ഹോസ്ദുര്‍ഗ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അര്ജുന് കൃഷ്ണയ്ക്ക് പരിശീലനം നല്‍കുന്നത് കലാമണ്ഡലം മഹേന്ദ്രനാണ്. അഞ്ച് വര്‍ഷമായി വിജയത്തിളക്കം നിലനിര്‍ത്തുന്ന അര്ജുന് കൃഷ്ണയുടെ നേട്ടം വ്യക്തിഗത മികവിനൊപ്പം കുടുംബത്തിന്റെ കലാപാരമ്പര്യത്തിനും അഭിമാനമായി മാറുകയാണ്.

