local news

സമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടണം: അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ്;  അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു

.അജാനൂര്‍: പൊതുസമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലും വരാനിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക മുന്നേറ്റങ്ങളിലും സജീവമായി ഇടപെടാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സജ്ജരാകണമെന്ന് അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്തു. യുവജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നാടിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കരുത്തുറ്റ സാന്നിധ്യമായി മാറുന്നതിനും സംഘടനയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരാകണമെന്നും ശാഖാതലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഇ.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ സി.എച്ച്. സ്വാഗതം പറഞ്ഞു.പുതിയ പഞ്ചായത്ത് യൂത്ത് ലീഗ് ആക്ടിങ് പ്രസിഡന്റായി ഇ.കെ. ഷംസുദ്ദീനെ തിരഞ്ഞെടുത്തു. സംസ്ഥാന കൗണ്‍സിലര്‍മാരായി ജബ്ബാര്‍ ചിത്താരിയെയും ഇഖ്ബാല്‍ വെള്ളിക്കോത്തിനെയും നിയമിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നദീര്‍ കൊത്തിക്കാല്‍, സെക്രട്ടറി ആസിഫ് ബദര്‍ നഗര്‍, പഞ്ചായത്ത് നിരീക്ഷകന്‍ സിദ്ദീഖ് ഞാനിക്കടവ്, മണ്ഡലം ജനറല്‍ സെക്രട്ടറി അസ്‌കര്‍ അതിഞ്ഞാല്‍, ട്രഷറര്‍ ശിഹാബ് കൊത്തിക്കാല്‍, എം.എസ്.എഫ്. മണ്ഡലം ജനറല്‍ സെക്രട്ടറി ജാസിം പാലായി, ഖാലിദ് കൊളവയല്‍, നദീര്‍ മാണിക്കോത്ത്, നൗഷാദ് കൊത്തിക്കാല്‍, ആഷിക് മാണിക്കോത്ത്, റിയാസ് മുക്കൂട്, ശിഹാബ് പാലായി, സലാം മാണിക്കോത്ത്, സി.കെ. ഇര്‍ഷാദ്, റബീഹ് ചിത്താരി, സാഹില്‍ ബാരിക്കാട്, ശിബാസ് ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

error: Content is protected !!