local news

നഗരസഭയിലെ സീനയര്‍ ക്ലാര്‍ക്കിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം: കാസര്‍കോട് നഗരസഭയിലെ സീനിയര്‍ ക്ലാര്‍ക്കിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കരുവളം സ്വദേശിനിയും ഇപ്പോള്‍ നീലേശ്വരം തട്ടാച്ചേരിയില്‍ താമസിക്കുകയും ചെയ്യുന്ന രമ്യ(40) യെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന ശ്രീജിത്തിന്റെ ഭാര്യയാണ്. വീട്ടില്‍ രമ്യയും ഇളയ കുട്ടിയുമാണ് താമസം. മൂത്ത കുട്ടി മറ്റൊരിടത്ത് പഠിക്കുകയാണ്. ഇന്ന് രാവിലെ ഇളയ കുട്ടി ട്യൂഷന്‍ ക്ലാസില്‍ പോയി തിരിച്ചു വന്നപ്പോള്‍ വാതില്‍ അടച്ചിട്ട നിലയില്‍ ആയിരുന്നു. കുട്ടി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ വന്ന് വാതില്‍ തകര്‍ത്തു നോക്കിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ രമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നീലേശ്വരം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട് .കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

error: Content is protected !!