വേലാശ്വരത്ത് മൂന്ന് ദിനരാത്രങ്ങള്‍ നാടകവിരുന്ന്; പ്രഥമ നാടകോത്സവത്തിന് നവംബര്‍ 26ന് തിരിതെളിയും
കാഞ്ഞങ്ങാട്: വേലാശ്വരം ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ നാടകോത്സവം നവംബര്‍ 26, 27, 28 തീയതികളില്‍ വേലാശ്വരം ഗവ. യു.പി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . മൂന്ന് ദിവസങ്ങളിലായി പ്രമുഖ നാടകസമിതികളുടെ വ്യത്യസ്ത പ്രമേയങ്ങളിലുള്ള നാടകങ്ങള്‍ അരങ്ങിലെത്തും. നവംബര്‍ 26ന് വൈകുന്നേരം 6.30ന് നാടകോത്സവത്തിന്റെ ഉദ്ഘാടനം ഗോവിന്ദന് പള്ളിക്കാപ്പില്‍ എംഎല്‍എ. നിര്‍വഹിക്കും. പ്രമുഖ നാടകകൃത്ത് പിവികെ പനയാല്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് രാത്രി 7.30ന് കായംകുളം പീപ്പിള്‍സ് തിയേറ്ററിന്റെ ചാപ്ലിന് കുഞ്ഞൂട്ടന് അരങ്ങേറും. നവംബര്‍ 27 ന് കടയ്ക്കാവൂര്‍ എസ്എസ് നടനസഭയുടെ ഈശ്വരന്റെ തിരക്കഥ യും 28ന് തിരുവനന്തപുരം ശ്രീനന്ദനയുടെ ഇരുവര്‍ എന്ന നാടകവും അവതരിപ്പിക്കും. മൂന്ന് ദിവസവും രാത്രി 7.30നാണ് നാടകാവതരണം ആരംഭിക്കുക. നാടകാസ്വാദകര്‍ക്കും കലാപ്രേമികള്‍ക്കും മികച്ച അനുഭവം സമ്മാനിക്കുന്ന നാടകോത്സവത്തിലേക്കുള്ള പ്രവേശനം പാസ് മുഖേനയായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് കെ വി സുകുമാരന്‍, സെക്രട്ടറി എ പ്രകാശന്, ടി വിനോദ് , കെ വി കുമാരന് എന്നിവര്‍ സംബന്ധച്ചു

