local news

മുഖകാന്തിയും സോഷ്യല്‍ മീഡിയയും

സന്തോഷ് ഒഴിഞ്ഞ വളപ്പ്

സൗന്ദര്യവര്‍ധക വസ്തുക്കളോടുള്ള കൗമാരക്കാരുടെ ആസക്തി വലിയ ആപത്തായി മാറുന്നു എന്നതാണ് 17 വയസ്സുള്ള മലപ്പുറത്തെ പെണ്‍കുട്ടിക്ക് ഇരുവൃക്കകളും നഷ്ടമായദുഃഖസത്യം ഓര്‍മ്മപ്പെടുത്തുന്നത് ചെറുകിട വ്യാപാര മേഖലയാകെ തകര്‍ത്ത് പരസ്പര സ്നേഹവും പരിചയവും പോലും നഷ്ടമാക്കി യുവജനങ്ങളും കൗമാരക്കാരും വിപണിയില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ് നമ്മുടെ പരമ്പരാഗത കച്ചവട രീതിയുടെ കടക്കല്‍ കത്തിവെച്ച് കുത്തക വ്യാപാരം ഓണ്‍ലൈനില്‍ പൊടിപൊടിക്കുകയാണ് കച്ചവടം എല്ലാത്തിന്റെയും വ്യാജപതിപ്പുകള്‍ തീര്‍ത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താതെ സമൂഹത്തോട് കടപ്പാടില്ലാതെ സാമൂഹ്യ മാധ്യമം വഴി ഏത് തരം ക്രീമുകളും പൗഡറും എന്നു വേണ്ട വ്യാജമരുന്നുകള്‍ വരെ ഓണ്‍ലൈനായി ഉപഭോക്താവിനെ തേടിവരികയാണ് അവിടെ ചുണ്ട് ചോപ്പിച്ച് നിര്‍ത്തുന്ന ക്രീം മുതല്‍ വദന കാന്തി വര്‍ധിപ്പിക്കുന്ന സൗന്ദര്യലേപനങ്ങള്‍ പണം അടച്ചാല്‍ നമ്മുടെ വീടുകളിലെത്തും ശരീരത്തിലെ ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായ ഹാനി വരുന്ന മരുന്നുകളാണ് ഇവയില്‍ മിക്കതും ഇതില്‍ മാരകമായ ലോഹസംയുക്തം മെര്‍ക്കുറി അടക്കം നിറഞ്ഞുനില്‍ക്കുന്നു മലപ്പുറത്തെ പെണ്‍കൊടി മുഖസൗന്ദര്യത്തിന് സോഷ്യല്‍ മീഡിയ വഴിവാങ്ങിയ ലേപനം ഇന്നവരുടെ ഇരുവൃക്കകളും നശിപ്പിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലടക്കം ഇത് വലിയ വാര്‍ത്തയായിരിക്കുകയാണ് കൗമാരക്കാരുടെ യൗവന സ്വപ്നങ്ങളെ അടിമുടി കരിച്ചു കളയുന്ന നൂറുകണക്കിന് ക്രീമുകള്‍ ഇന്ന് വിപണിയിലുണ്ട് ഇത് നിയമപരമായി നിയന്ത്രിക്കാനുള്ള പരിമിതികളില്‍ ആരോഗ്യ വകുപ്പ് അധികൃതരും അതിന്റെ ആധിപങ്കുവയ്ക്കുന്നു പണത്തിന് വേണ്ടി രക്തദാഹികളായ ഒരു പറ്റം കച്ചവട ലോബികള്‍ നമ്മുടെ കുട്ടികളെ വരെ ഇത്തരം മയക്ക് ക്രീമുകള്‍ക്കും ലേപനങ്ങള്‍ക്കും അടിമകളാക്കിയിരിക്കുകയാണ് ഈയ്യത്തിന്റെയും ലെഡിന്റെയും മറ്റ് നിരവധി ലോഹസങ്കരങ്ങളുടെയും മിശ്രിതങ്ങള്‍ കലര്‍ന്ന വിവിധയിനം ഫെയിസ് ക്രീമുകള്‍ ഉപഭോ ക്താക്കളെ ഹഠാദാകര്‍ഷിച്ച് കൊണ്ട് അവരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ് മാധ്യമ സമൂഹവും പൊതുസമൂഹവും ഇത്തരം അപകടങ്ങള്‍ക്ക് എതിരെ വ്യാപകമായ ബോധവല്‍ക്കരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണ് ഈ ചതിയുടെ കാലം അതുകൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ആന്തരാവയവങ്ങള്‍ നഷ്ടപെട്ടവരുടെ ദീനരോദനങ്ങള്‍ കേള്‍ക്കാന്‍ അധികാരികളും തയ്യാറാകണം പതിനേഴ് വയസ്സുള്ള പെണ്‍കുട്ടി ഗുരുതര വൃക്കരോഗത്താല്‍ ഡയാലിസില്‍ ആയിരിക്കുന്നു എന്നത് അതീവ ഗൗരവവിഷയമാണ് ഇത് കേവലം ഒരാളുടെ പ്രശ്‌നമല്ല നിരവധി കുട്ടികളെ കൗമാരക്കാരെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ പേരില്‍ പണം കൊള്ളചെയ്യുന്ന ഓണ്‍ലൈന്‍ വ്യാപാര ലോബികള്‍ സമൂഹത്തിന്റെ പൊതുശത്രുക്കളാണ് ഫെയിസ് ക്രീമില്‍ 1.25% മെര്‍ക്കുറി ലോഹസംയുക്തം കണ്ടെത്തിയെന്നത് മെഡിക്കല്‍ റിപ്പോര്‍ട്ടാണ് മിഴിയഴകിനും തൊലി വെളുക്കാനും കണ്‍പീലികള്‍ കറുത്തിട്ട് തിളങ്ങാനും മുടിയഴകിനും നെയ്കയാണ് ഓണ്‍ലൈന്‍ മാഫിയ നൂറുകൂട്ടം ലേപനങ്ങള്‍ സസ്യശ്യാമള കോമളമായ കാച്ചിയ വെളിച്ചെണ്ണക്ക് പോലും പകരം എത്രയെത്ര ലേപനങ്ങള്‍ കണ്ണിന്റെ കാഴ്ചയും കരളിന്റെ ആരോഗ്യവും വൃക്കയുടെ പ്രവര്‍ത്തനവും ഒക്കെ താറുമാറാക്കുന്ന ക്രീമുകളെ ജാഗ്രതയോടെ സമീപിച്ചിട്ടില്ലെങ്കില്‍ വരും നാളില്‍ വലിയ കൗമാര ആരോഗ്യപ്രശ്നമായി ഇവ മാറും നെയ്കയാണഴക് എന്ന ക്രിത്രിമ പുഞ്ചിരിയോടെ പരസ്യങ്ങളുടെ മാസ്മരിക പ്രഹേളികയില്‍ കൗമാരം തച്ചുടക്കുകയാണോ നമ്മുടെ കുട്ടികള്‍ മയക്കുമരുന്ന് പോലെ ഭാവിയില്‍ വലിയ സാമൂഹ്യാരോഗ്യപ്രശ്നമായി ഓണ്‍ലൈന്‍ സൗന്ദര്യലേപനങ്ങള്‍ മാറുന്നു എന്നത് തിരിച്ചറിയേണ്ട വലിയ മുന്നറിയിപ്പാണ് നെഫ്രോള്ജി അസോസിയേഷന്‍ മുന്‍കേരള സെക്രട്ടറി ജയന്ത് തോമസ് മാത്യു പറയുന്നത് ഇത്തരം ആശങ്കകളെ സംബന്ധിച്ചാണ്. കാലിലും മുഖത്തും ഒപ്പം മൂത്രാശയ സംബന്ധമായ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തിയാല്‍ പരിഹാരമുണ്ടാക്കാം എന്നദ്ദേഹം പറഞ്ഞു വയ്ക്കുന്നു… ഇത്തരം വിഷയങ്ങളില്‍ പത്തും പന്ത്രണ്ടും ക്ലാസിലെ വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം നടത്താന്‍. മയക്കുമരുന്ന് നിയന്ത്രണ ബോധവല്‍ക്കരണ വിഭാഗം മുന്നോട്ട് വന്നിട്ടുണ്ട് കൗമാരക്കാരിലെ അജാഗ്രതയിലുള്ള സൗന്ദര്യവര്‍ധക ലേപനങ്ങളുടെ ഉപയോഗം നിയന്ത്രി ചെ മതിയാകൂ…. ഓണ്‍ലൈന്‍ വ്യാപാര മാഫിയകളുടെ കപടതന്ത്ര നീക്കങ്ങളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ കോളേജ് സ്‌കൂള്‍ തലങ്ങളിലെ അധികൃതരുടെ പക്ഷത്ത് നിന്ന് ഉണ്ടായേ മതിയാകൂ

 

error: Content is protected !!