local news

വര്‍ണ -നാദ വിസ്മയമായി ഇലഞ്ഞിമര തണലില്‍ കൊട്ടും വരയും

അമ്പലത്തറ: ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  27 മുതല്‍ ആരംഭിക്കുന്ന അഖില കേരള നാടകോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നാടിന്റെ പൈതൃകമായ ഇലഞ്ഞിമരത്തണലില്‍ കൊട്ടും വരയും നടത്തി. പ്രമുഖ ചിത്രകാരന്‍ പ്രസാദ് കാനത്തുംങ്കാല്‍ ഉല്‍ഘാടനം ചെയ്തു.ആക്ഷേപഹാസ്യത്തിലൂടെ അധികാരകേന്ദ്രങ്ങള്‍ക്കുമുമ്പില്‍ ആവശ്യങ്ങള്‍ ബോധിപ്പിക്കാ നാവുമെന്നതാണ് കലയുടെ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. യദു പണിക്കരുടെ നേതൃത്വത്തില്‍ ആര്യേഷ്,സഞ്ജീവ് കൃഷ്ണ, പാര്‍ഥ്വിവ് കൃഷ്ണ എന്നിവരടങ്ങിയ വാദ്യസംഘം ചെണ്ടയില്‍ നാദവിസ്മയം തീര്‍ത്തു. ചിത്രകാരായ വിനോദ് അമ്പലത്തറ,സാം വേദ്, ആദി ദിവസ്, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, സാധിക സുനില്‍,നവന്യ നവീന്‍, മാധവി കാനത്തുംങ്കാല്‍ എന്നിവര്‍ ചിത്രങ്ങളിലൂടെ വര്‍ണരാജി തീര്‍ത്തു.ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി വൈസ് പ്രസിഡന്റ് പി. പത്മാവതി അധ്യക്ഷത വഹിച്ചു.രാജന്‍ ചെറുവലം സ്വാഗതവും സുരു കൊമ്പിച്ചടുക്കം നന്ദിയും പറഞ്ഞു.അമ്പലത്തറ നാരായണന്‍, ശശി ഇരിയ, ജയരാജന്‍ കണ്ണോത്ത്,ബാലന്‍ കുമ്പള,മനോജ് കല്യാണി, റഹ്‌മാന്‍ അമ്പലത്തറ,കരുണന്‍ മലയാക്കോള്‍, എം. രാഘവന്‍, രാജേഷ് കുമ്പള,ശ്രീകല ചെറുവലം, സരിജ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!