local news

അഖിലകേരള യാദവസഭ കുടുംബ സംഗമവും അനുമോദനവും

പള്ളിക്കര: അഖിലകേരള യാദവസഭ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂബാണം കുഴിക്ഷേത്ര സാരഥി ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ആദരവും സംഘടിപ്പിച്ചു.
അഖിലകേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് കെ. ശിവരാമന്‍ മേസ്തിരി ഉദ്ഘാടനം ചെയ്തു.
അഖിലകേരള യാദവസഭ പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. ഗംഗാധരന്‍ അധ്യക്ഷനായി. കില ഡയറക്ടര്‍, തളിപ്പറമ്പ് ഡോ. എ. അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. അഖിലകേരള യാദവസഭ സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് രാജേശ്വരി, ജയശ്രീ മാധവന്‍, അഖിലകേരള യാദവസഭ താലൂക്ക് പ്രസിഡന്റ് കമലാക്ഷന്‍, രാജീവന്‍ തോട്ടത്തില്‍, പൂബാണം കുഴി ക്ഷേത്രം പ്രസിഡന്റ് സമാജ് ബാബു എം,റിട്ട. ഡി.വൈ.എസ്.പി
കെ. ദാമോദരന്‍, കെ. നാരായണന്‍ മട്ടായി, അഖിലകേരള യാദവസഭ പള്ളിക്കര പഞ്ചായത്ത് വനിതാ കമ്മിറ്റി പ്രസിഡന്റ് അംബിക നാണു, പി. രാഘവന്‍ തച്ചങ്ങാട്, ഇന്ദിരാ രാഘവന്‍, ധനലക്ഷ്മി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. അഖിലകേരള യാദവസഭ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി ശ്രീനിവാസന്‍ അരവത്ത് സ്വാഗതവും പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ആനന്ദന്‍ തച്ചങ്ങാട് നന്ദിയും പറഞ്ഞു. സിനിമ – സീരിയല്‍ ബാലനടി ജാന്‍വി മുരളീധരന്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ബാലനടനുള്ള പുരസ്‌കാരം നേടിയ ശ്രീഹരി സജിത്ത്, മോഹിനിയാട്ടത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച വൈഗ മനോജ്, നടനും സംവിധായകനും നാടക-സിനിമ പ്രവര്‍ത്തകനുമായ ശ്രീനാഥ് നാരായണന്‍ എന്നിവരെയും പൂബാണം കുഴി ക്ഷേത്രം വനിതാ പൂരക്കളി സംഘത്തെയും ആദരിച്ചു.

 

error: Content is protected !!