ഉത്തര മലബാര്‍ ജലോത്സവം: വയല്‍ക്കര വെങ്ങാട്ട് ജലരാജാക്കന്മാര്
നീലേശ്വരം: തേജസ്വിനി പുഴയില്‍ ആവേശത്തിന്റെ ഓളം തീര്‍ത്ത ഉത്തര മലബാര്‍ ജ ലോത്സവത്തില് വയല്‍ക്കര വെങ്ങാട്ട് ജലരാജാക്കന്മാരാ യി. മഹാത്മ ഗാന്ധി ട്രോഫി ക്കായി നീലേശ്വരം കോട്ടപ്പു റത്ത് നടന്ന 25 പേര് വീതം തുഴയെറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ന്യൂബ്രദേഴ്സ് മയിച്ചയെ പിന്തള്ളിയാണ് ഒ ന്നാം സ്ഥാനം പിടിച്ചെടുത്ത ത്. വി.ബി.സി കുറ്റിവയല്‍ മൂ ന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് മഹാ ത്മാഗാന്ധി ട്രോഫിയും തൃക്ക രിപ്പൂര്‍ എംഎല്‍എ ട്രോഫിയും രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്കും ട്രോഫിയും സന്ദീപ് വാ ര്യര്‍ എംഎല്.എ സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ ക്ക് 30,000 രൂപയും പ്രൈസ് മണിയും കൈമാറി. 15 പേര്
വീതമുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ വയല്‍ക്കര വെങ്ങാ ടിനെ പിന്തള്ളി അഴിക്കോടന്‍ അച്ചാംതുരുത്തി ഒന്നാമതെത്തി. ന്യൂ ബ്രദേഴ്സ് മയിച്ച മൂന്നാം സ്ഥാനം നേടി.വനിത വിഭാഗത്തില്‍ വയല്‍ക്കര വെങ്ങാട്ട് ജേതാക്കളായി. കൃഷ്ണപ്പിള്ള കാവുഞ്ചിറ രണ്ടും പാലിച്ചോന്‍ അച്ചാംതുരു ത്തി മൂന്നും സ്ഥാനം കരസ്ഥമാക്കി. 15 പേര് വീതമുള്ളവരു ടെ പുരുഷ- വനിതാ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫി സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 20,000 രൂപയും പ്രൈ സ് മണിയും കൈമാറി. മികച്ച അച്ചടക്കമുള്ള ടീമിന് പ്രത്യേക ട്രോഫിയും നല്കി.

