local news

മടി വയലിലെ കുഞ്ഞമ്പു വധക്കേസ് പ്രതി ആശുപത്രിയില്‍ മരിച്ചു

ചെറുവത്തൂര്‍: മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ആശുപത്രിയില്‍ മരിച്ചു. പിലിക്കോട് മടിവയലിലെ വി. രാജേഷ് എന്ന ഉണ്ട രാജേഷ് (39) ആണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം.കുഞ്ഞമ്പു വധക്കേസില്‍ രണ്ടാം പ്രതിയായിരുന്നു രാജേഷ്. ഈ മാസം 9-നാണ് കേസില്‍ വിധി വന്നത്. ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് രാജേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചിരുന്നു. 10-ന് അസ്വസ്ഥതയെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം കൂടുതലായതിനാല്‍ 11-ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് നിതില്‍ തോമസിന്റെ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തു.

 

error: Content is protected !!