ഗോശാലയില്‍ കാളിംഗ നര്‍ത്തനം പാടി അരുണ സായിറാം
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തില്‍ പത്മശ്രീ അരുണ സായിറാമിന്റെ സംഗീത കച്ചേരി നിറഞ്ഞ സദസ്സില്‍ നടന്നു. പഞ്ചരത്ന കൃതിയായ എന്തരോ മഹാനുഭാവലു പാടി ആരംഭിച്ച് മുരുഗാ മുരുഗാ ആനന്ദാമൃതവര്‍ഷിണി , ഭുവനേശ്വരിയേ, എന്നിവക്ക് ശേഷം മാടുമേക്കും കണ്ണന്, ഒരു നേരമെങ്കിലും , സിയാപതി രാമചന്ദ്ര എന്നീ ഭജനകള്‍ക്കും ശേഷം അരുണസായിറാമിന്റെ പ്രസിദ്ധമായ കാളിംഗനര്ത്തന തില്ലാനയും പാടി . പക്കമേളത്തില്‍ വീണയില്‍ ശ്രീലത നിക്ഷിത് , വയലിന് എമ്പാര് കണ്ണന്, മൃദംഗം പത്രി സതീഷ്, ഘടത്തില്‍ വഴപ്പള്ളി കൃഷ്ണകുമാര്‍, മുഖര്‍ശംഖില്‍ ബാംഗ്ലൂര്‍ രാജശേഖറും സഹകരിച്ചു. വിഷ്ണു ഹെബ്ബാറിന്റെ കൃതികള്‍ ആലപിച്ച് പട്ടാഭിരാമ പണ്ഡിറ്റ് ധേനുമണ്ഡപത്തില്‍ സംഗീതാര്‍ച്ചന നടത്തിയ പട്ടാഭിരാമ പണ്ഡിറ്റ് വിഷ്ണു ഹെബ്ബാര്‍ രചിച്ച പല്ലവി ,രാധാരമണ, മിഥിലാപുരവാസിനി , മാരുതിം ഭജ എന്നീ കൃതികള്‍ ആലപിച്ചു.

