ദീപ പ്രശോഭയില്‍ സഹോദര ഗാനപ്രവാഹം
പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന ആറാമത് ദീപാവലി സംഗീതോത്സവത്തില്‍ ദീപങ്ങളുടെ മധ്യത്തിലിരുന്ന് നടത്തുന്ന പ്രത്യേക കച്ചേരിയില്‍ എടയാര്‍ ബ്രദേഴ്‌സ് എന്ന് പ്രസിദ്ധരായ മനോജ് നമ്പൂതിരി ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ ഗാനാര്‍ച്ചന നടത്തി. മുത്തുസ്വാമി ദീക്ഷിതരുടെ ഗൗള രാഗത്തിലെ മഹാഗണപതിരവതു മാം എന്ന കൃതിയോടെ ആരംഭിച്ച് ആരഭി രാഗത്തിലെ സകല ലോക നായികേ , ത്യാഗരാജ കൃതിയായ നാദ തനുമനിശം, ദ്വിജാവന്തി രാഗത്തിലെ അഖിലാണ്ഡേശ്വരി , ഭജരേ രേ മാനസ , സീതമ്മ മായമ്മ, ദേവീ നീ തുണൈ , ദര്‍ബാരി കാനഡ രാഗത്തിലെ ജയദേവ അഷ്ടപദിയും പാടി തങ്ങളുടെ പ്രത്യേകതയാര്‍ന്ന ശൈലിയില്‍ ആസ്വാദകരെ നാദത്തിലൂടെ ഭക്തിയില്‍ ലയിപ്പിച്ചു. പക്കമേളത്തില്‍ വയലിന്‍ ഗായത്രി വിഭാവരി , മൃദംഗത്തില്‍ അഡൂര്‍ ബാബു, ഗഞ്ചിറയില്‍ വിഷ്ണു വി കമ്മത്ത്, ഘടത്തില്‍ മങ്ങാട് പ്രമോദ്, മുഖര്‍ ശംഖില്‍ ഗോപി നാദാലയയും ഒത്തു ചേര്‍ന്നു

