local news

സംസ്‌കൃതോത്സവത്തില്‍ കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ യു.പി സ്‌കൂളിന് ചാമ്പ്യന്‍പട്ടം

കരിന്തളം: ചിറ്റാരിക്കല്‍ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് നടന്ന സംസ്‌കൃതോത്സവത്തില്‍ യു.പി വിഭാഗത്തില്‍ കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ യു.പി സ്‌കൂള്‍ ചാമ്പ്യന്മാരായി. 90 പോയിന്റുകള്‍ നേടിയാണ് സ്‌കൂള്‍ ഈ നേട്ടം കൈവരിച്ചത്.

മാലോത്ത് കസ്ബ സ്‌കൂളില്‍ നവംബര്‍ 3, 4, 5, 6 തീയതികളിലായി നടന്ന ചിറ്റാരിക്കല്‍ ഉപജില്ലാ കലോത്സവത്തിലാണ് കുമ്പളപ്പള്ളി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മികവ് തെളിയിച്ചത്. സംസ്‌കൃതോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് കുട്ടികള്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ മികച്ച വിജയം.

സംസ്‌കൃത നാടകത്തിലും സ്‌കൂളിന് വ്യക്തിഗത നേട്ടങ്ങളുണ്ടായി. നാടകത്തിലെ മികച്ച നടനായി ആറാം ക്ലാസ് വിദ്യാര്‍ഥി കെ.വി. വിഷ്ണുരഞ്ജനും മികച്ച നടിയായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഋതു കാര്‍ത്തിക എസ്. ദിലീപും തിരഞ്ഞെടുക്കപ്പെട്ടു.

കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ചിറ്റാരിക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്ന് വിജയികള്‍ക്കുള്ള ട്രോഫി വിദ്യാര്‍ഥികള്‍ ഏറ്റുവാങ്ങി. സ്‌കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച വിദ്യാര്‍ഥികളെ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.

 

error: Content is protected !!