നീലേശ്വരം പള്ളിക്കരയിലെ പി.കെ സോമശേഖരന്‍ ജ്യോത്സ്യര്‍ അന്തരിച്ചു
നീലേശ്വരം: പള്ളിക്കരയിലെ പി.കെ സോമശേഖരന്‍ ജ്യോത്സ്യര്‍ (71) അന്തരിച്ചു. അസുഖം ബാധിച്ച് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ : അരുണ. മക്കള്‍ : ജ്യോതിസ് (സൗത്ത് കൊറിയ), നിത്യന്‍
(സോഫ്റ്റവെയര്‍ എഞ്ചിനിയര്‍ ബാംഗ്‌ളൂര്‍). സഹോദരങ്ങള്‍ പി.കെ. നാണു, പി.കെ വിനായകന്‍. ഭൗതീകശരീരം
ഇന്ന് രാവിലെ 8.30 മുതല്‍ പള്ളിക്കരയിലുള്ള സ്വവസതിയിലും ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം നഗരസഭയുടെ കാര്യങ്കോട് ചീറ്റക്കാലിലുള്ള ശാന്തിഗിരി വാതക ശ്മശാനത്തില്‍ സംസ്‌കരിക്കും.

