local news

അണ്ടര്‍ 19 സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പ്: സംഘാടക സമിതി രൂപീകരിച്ചു;നവംബര്‍ 19, 20 തീയതികളില്‍ ചന്ദനക്കാംപാറയില്‍ നടക്കുന്ന മല്‍സരം കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും

പയ്യാവൂര്‍: സംസ്ഥാന വടംവലി അസോസിയേഷന്റെയും ദിശാദര്‍ശന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 19, 20 തീയതികളില്‍ ചന്ദനക്കാംപാറയില്‍ സംഘടിപ്പിക്കുന്ന അണ്ടര്‍-19 സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്‌കൂളില്‍ നടന്ന യോഗം പൈസക്കരി ഫൊറോന വികാരി ഫാ. നോബിള്‍ ഓണംകുളം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു.അഡ്വ. സജീവ് ജോസഫ് എം.എല്‍.എ,
ഫാ. ജോയ് മഠത്തിമ്യാലില്‍ എന്നിവര്‍ രക്ഷാധികാരികളായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ചെയര്‍മാനായും ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് മഞ്ജു ജെയിംസ് ജനറല്‍ കണ്‍വീനറായും പി. കെ. ബാലകൃഷ്ണന്‍, വിജി മാത്യു എന്നിവരെ വൈസ് ചെയര്‍മാനായും ജോസ് ഫിലിപ്പ്, ടി.പി. അഷ്‌റഫ് എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായും ഉള്‍പ്പെടുത്തി 101 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. നവംബര്‍ 19-ന് ഉച്ചയ്ക്ക് 2 മണിക്ക് ടീമുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. നവംബര്‍ 20-ന് രാവിലെ 10 മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനം.
കേരള സ്റ്റേറ്റ് ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ്, പ്രതിനിധികളായ പ്രൊഫ. പി. രഘുനാഥ്, പ്രവീണ്‍ മാത്യു,
ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

error: Content is protected !!