ബല്ലത്ത് ചക്രപാണി ക്ഷേത്രം റോഡില്‍ മിനിമാസ്റ്റ് ലൈറ്റ് തെളിഞ്ഞു
കാഞ്ഞങ്ങാട്: 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ 12-ാം വാര്‍ഡിലെ ബല്ലത്ത് ചക്രപാണി ക്ഷേത്രം റോഡ് ജംഗ്ഷന്‍ പരിസരത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ വി.വി. രമേശന്‍ നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. രതീഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എ. രാജന്‍, എ.വി. പ്രദീപ്, വിപിന്‍ ബല്ലത്ത്, ദിവാകരന്‍, പി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ കൗണ്‍സിലര്‍ കെ.വി. സുശീല സ്വാഗതം പറഞ്ഞു. സി. വിജയന്‍ കക്കാട്ടി സ്‌പോണ്‍സര്‍ ചെയ്ത മധുര പലഹാരമായ ലഡു വിതരണം ചെയ്തു.

